വാനര വസൂരി ബാധിച്ച ഗര്‍ഭിണി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കയിലാണ് യുവതിയും കുഞ്ഞും സുഖമായിരിക്കുന്നത്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. സിഡിസി നേരത്തെ നല്‍കിയ മുന്നറിയിപ്പില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് മങ്കി പോക്‌സ് ബാധിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.
ഗര്‍ഭിണികളില്‍ രോഗനിര്‍ണയം വെല്ലുവിളിയാണെന്ന് സിഡിസിയുടെ നിര്‍ദ്ദേശം. ഗര്‍ഭിണികള്‍, അടുത്തിടെ ഗര്‍ഭിണിയായവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വൈദ്യചികിത്സയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ഏജന്‍സി അറിയിച്ചിരുന്നു. ഇതിന് മുന്‍പ് ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിന് രോഗം പിടിപെട്ടിരുന്നു. ന്നാല്‍ ഇത്തവണ കുഞ്ഞിന് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് സിഡിസിയുടെ ഡോ ബ്രെറ്റ് പീറ്റേഴ്സണ്‍ പറഞ്ഞു.
English Summary:A pregnant woman infected with monkeypox gave birth to a healthy baby
You may also like this video