ആലപ്പുഴ ആർടിഒ ഓഫീസിനുള്ളിൽ സ്വകാര്യ ബസുടമ കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു എന്ന് പരാതിപ്പെട്ടതിന് ശേഷമാണ് ബസുടമ ആത്മഹത്യക്ക് ശ്രമിച്ചത്. സ്വകാര്യ ബസുടമയും ഡ്രൈവറുമായ സിനാൻ ആണ് കൈമുറിച്ചത്.
തന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് സിനാൻ പറഞ്ഞു. അതേസമയം ബസുടമയുടെ ആരോപണം നിഷേധിച്ച് മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. സമയക്രമം തെറ്റിച്ചത് അന്വേഷിക്കാൻ വിളിച്ച് വരുത്തിയതെന്നാണ് വകുപ്പിന്റെ വിശദീകരണം.
English summary;A private bus owner tried to commit suicide inside the RTO office
You may also like this video;