തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷാണ് മരിച്ചത്. തിരുവനന്തപുരം എസ്പി വെൽ ഫോർട്ട് ആശുപത്രിയിലെ ജീവനക്കാരിയാണ് അലിഷ ഗണേഷ്. ഓഫീസ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു അലിഷ. ആശുപത്രിക്കടുത്തുള്ള താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പൊലീസ് പങ്കുവയ്ക്കുന്ന പ്രാഥമിക വിവരം.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

