Site icon Janayugom Online

മുലയൂട്ടാന്‍ ഒരു സ്വകാര്യ ഇടം; ചൈല്‍ഡ് ഹെല്‍പ്പ് ഫൗണ്ടേഷന്റെ ബേബി ഫീഡിംഗ് സെന്റര്‍ കൊച്ചിയില്‍ തുറന്നു

രാജ്യമെമ്പാടും സാന്നിധ്യമുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ചൈല്‍ഡ് ഹെല്‍പ്പ് ഫൗണ്ടേഷന്‍ (സിഎച്ച്എഫ്) സ്ഥാപിച്ചു വരുന്ന ബേബി ഫീഡിംഗ് സെന്ററുകളില്‍ (ബിഎഫ്‌സി) കേരളത്തിലെ ആദ്യത്തേത് കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ തുറന്നു. 2010‑ല്‍ സുനില്‍ വര്‍ഗീസ്, രാജേന്ദ്ര പഥക്, ജുഗേന്ദര്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന തുടക്കമിട്ട സിഎച്ച്എഫിന് നിലവില്‍ മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ബിഎഫ്‌സികളുണ്ട്.

സമൂഹത്തില്‍, വിശേഷിച്ചും കുട്ടികളുടെ ജീവിതത്തില്‍, ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍, പൊതുഇടങ്ങളില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് സുരക്ഷതിവും സൗകര്യപ്രദവുമായി മുലയൂട്ടുന്നതിനുള്ള ഇടമാണ് ഇത്തരം ബിഎഫ്‌സികളിലൂടെ ഒരുക്കുന്നതെന്ന് സിഎച്ച്എഫ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.

ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്നത് അമ്മമാരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. വിശേഷിച്ചും ആശുപത്രികള്‍പോലുള്ള സ്ഥലങ്ങളില്‍ ഇത്തരം സുരക്ഷിതമായ ബിഎഫ്‌സികള്‍ ഉണ്ടാകണമെന്നാണ് ചൈല്‍ഡ് ഹെല്‍പ്പ് ഫൗണ്ടേഷന്‍ കരുതുന്നത് ഇതു കണക്കിലെടുത്താണ് വിപിഎസ് ലേക്ക്‌ഷോറുമായി സഹകരിച്ച് സംസ്ഥാനത്തെ ആദ്യത്തെ ബിഎഫ്‌സി തുറന്നത്. കേരളത്തില്‍ ഉടന്‍ തന്നെ രണ്ട് ബിഎഫ്‌സി കൂടി തുറക്കും. ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, വടക്കു കിഴക്കന്‍ ഇന്ത്യ എന്നിവിടങ്ങളിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ബിഎഫ്‌സികള്‍ തുറക്കാന്‍ ‚സിഎച്ച്എഫിന് അനുമതി ലഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:A pri­vate place to breast­feed; Child Help Foun­da­tion’s Baby Feed­ing Cen­ter opens in Kochi
You may also like this video

Exit mobile version