Site icon Janayugom Online

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വർക്കിംഗ് വിമൺ ഫോറം ജില്ലാ പ്രസിഡന്റ് സംഗീത ഷംനാദ് ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി പ്രസിഡന്റ് ഡോ. ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഡോ. ദിവ്യാ ചന്ദ്രൻ സ്വാഗതം പറഞ്ഞു. മഹേശ്വരി, വിമൽ സേവ്യർ, സുജാത, ബിജു എസ്, കൃഷ്ണരാജ്, അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു. സ്വാതി നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: A protest group was organized

Exit mobile version