Site icon Janayugom Online

ജനകീയ ശുചീകരണം നടത്തി

ജില്ലാ പഞ്ചായത്തിന്റെ സമ്പൂർണ്ണ മാലിന്യമുക്ത ജില്ല പദ്ധതിയുടെ ഭാഗമായി ഭരണിക്കാവ് ബ്ളോക്ക് തല ജനകീയ ശുചീകരണം നടന്നു. ചുനക്കര പബ്ലിക് മാർക്കറ്റിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ എം എസ് അരുൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ഗ്രാമപഞ്ചായത്ത്, പ്രസിഡന്റ് കെ ആർ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പുരുഷോത്തമൻ, അംഗങ്ങളായ സിനൂഖാൻ, എൽ പ്രസന്ന, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി കെ രാധാകൃഷ്ണൻ, മനോജ് കമ്പനിവിള തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: A pub­lic cleans­ing was car­ried out

Exit mobile version