ലൈംഗികബന്ധത്തെപറ്റിവിശദീകരിക്കണമെന്നാവശ്യപ്പെട്ട്പാകിസ്താനിലെ സിഒഎംഎസ്എറ്റിഎസ് സര്‍വകലാശാലബാച്ചിലര്‍ ഓഫ് ഇലക്ട്രിക്കള്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയപരീക്ഷയിലെ ചോദ്യമാണ്വിവാദമായിരിക്കുന്നതും.
സാമൂഹ്യമാധ്യമങ്ങളിള്‍ ഉള്‍പ്പെടെചര്‍ച്ചയായിരിക്കുന്നതും.ഇസ്സാമാബാദ് ആസ്ഥാനമായിട്ടാണ് സര്‍വകലാശാലപ്രവര്‍ത്തിക്കുന്നത്. കഴിഞ ഡിസംബറിലാണ് പരീക്ഷ നടത്തിയത്. സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്ന ചോദ്യമാണ് വിവാദമായത്.
സര്‍വകലാശാല ചാന്‍സലറേയും വൈസ് ചാന്‍സലറേയും ചോദ്യംചെയ്യണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ഥി സംഘടനകളും പ്രമുഖരുമടക്കം രംഗത്തെത്തിയിട്ടുണ്ട്. വിവാദ ചോദ്യപ്പേപ്പറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സര്‍വകലാശാല അടച്ചുപൂട്ടണമെന്നും ലൈംഗികവൈകൃതമുള്ള അധ്യാപകരെ ചവിട്ടി പുറത്താക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ സര്‍വകലാശാല പുറത്താക്കുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടുചെയ്തു
English Summary:
A question paper asking to explain sexual relations has become a controversy in Pakistan
You may also like this video: