Site icon Janayugom Online

ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിനിടിച്ച് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ 8.30നാണ് കീമോന്‍ പ്രമോദ് കുമാര്‍ മരിച്ചത്. വടക്കാഞ്ചേരിക്കും പൂങ്കന്നതിനും ഇടയിലാണ് അപകടമുണ്ടായത്. ട്രാക്ക് പരിശോധനയ്ക്കിടെ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്തുള്ള ട്രാക്കിലേക്ക് മാറിയെങ്കിലും ഇതുവഴി വന്ന മെമു പ്രമോദ് കുമാറിനെ ഇടിക്കുകയായിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary:A rail­way employ­ee died after being hit by a train dur­ing track inspection
You may also like this video

Exit mobile version