Site iconSite icon Janayugom Online

മനുഷ്യ തലയോട്ടിയിൽ നിർമ്മിച്ച അപൂർവമായ “ചീപ്പ്” കണ്ടെത്തി

combcomb

പുരാവസ്തു ഗവേഷകർ അടുത്തിടെ നടത്തിയ ഖനനത്തിനിടെ, മനുഷ്യന്റെ തലയോട്ടിയിൽ നിന്ന് നിർമ്മിച്ച അപൂർവമായ പുരാതന ‘ചീപ്പ്’ കണ്ടെത്തി. ബാർ ഹിൽ കോംബ് എന്ന് വിളിക്കപ്പെടുന്ന ഇത് ലണ്ടൻ ആർക്കിയോളജി മ്യൂസിയത്തിലെ (MOLA) ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്.
അയോയുഗത്തിലെ ബ്രിട്ടനിലെ (ബിസി 750 — എഡി 43) സാംസ്കാരിക ആചാരങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടുപിടിത്തമാണിതെന്ന് ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേർത്തു. കേംബ്രിഡ്ജിൽ നിന്ന് 4 മൈൽ വടക്കുപടിഞ്ഞാറായി ബാർ ഹില്ലിലാണ് ചീപ്പ് കണ്ടെത്തിയത്. 

കേംബ്രിഡ്ജ്ഷെയറിലെ ഈ പ്രദേശത്ത് മാത്രം താമസിക്കുന്ന അയോയുഗ സമൂഹങ്ങൾ നടത്തുന്ന ഒരു പാരമ്പര്യത്തെയാണ് ഈ കൗതുകകരമായ കണ്ടെത്തൽ പ്രതിനിധീകരിക്കുന്നത് എന്ന് MOLA ഫൈൻഡ്സ് ടീം ലീഡ്, മൈക്കൽ മാർഷൽ പറഞ്ഞു. 2,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ആളുകളുടെ സമൂഹത്തില്‍ ഇത്തരം പ്രാദേശിക സ്വാധീനങ്ങൾ കാണാൻ കഴിയുന്നത് ശരിക്കും ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വസ്തുക്കൾ ചീപ്പ് എന്ന നിലയിൽ പ്രായോഗികമായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെങ്കിൽ, കൊത്തുപണികളായിരിക്കാമെന്നും മാർഷൽ അഭിപ്രായപ്പെടുന്നു.

കൌണ്ടിയിലെ പുരാവസ്തു ഫീൽഡ് വർക്കിന്റെ ഭാഗമായി കണ്ടെത്തിയ വസ്തുക്കളുടെ പ്രധാന ശേഖരമായ കേംബ്രിഡ്ജ്ഷയർ ആർക്കിയോളജി ആർക്കൈവിൽ ബാർ ഹിൽ കോംബ് സൂക്ഷിക്കും.

Eng­lish Sum­ma­ry: A rare “comb” made of a human skull has been discovered

You may also like this video

Exit mobile version