Site iconSite icon Janayugom Online

താലൂക്ക് ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റിൽ എലി; വൈറലായി വീഡിയോ

മധ്യപ്രദേശിൽ സ‍ർക്കാർ ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റിൽ എലിയെ കണ്ടെത്തി. സംഭവം സർദാർ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ സിക്ക് ന്യൂബോൺ കെയർ യൂണിറ്റിനുള്ളിൽ എലികൾ ഓടിക്കളിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അതീവ ജാഗ്രത വേണ്ട കുഞ്ഞുങ്ങളുടെ വിഭാഗത്തിൽ വൃത്തിഹീനമായ സാഹചര്യം ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ഇൻഡോറിലെ ഒരു ആശുപത്രിയിൽ എലിയുടെ കടിയേറ്റ് രണ്ട് കുഞ്ഞുങ്ങൾ മരിച്ചിരുന്നു.

Exit mobile version