Site iconSite icon Janayugom Online

‘ബ്രാഹ്മണരുടെ മേല്‍ മൂത്രമൊഴിക്കും’; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അനുരാഗ് കശ്യപ്

ബ്രാഹ്മണരുടെമേല്‍ മൂത്രമൊഴിക്കുമെന്ന് പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ബ്രാഹ്മണ സമുദായത്തെ അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പരാമര്‍ശത്തിനിതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് അനുരാഗ് കശ്യപ് പരസ്യമായി ക്ഷമാപണം നടത്തിയത്. 

ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അനുരാഗ് കശ്യപ് സമൂഹമാധ്യമ പേജില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ വന്നൊരു കമന്റിന് നല്‍കിയ മറുപടിയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ‘ബ്രാഹ്മണരുടെ മേല്‍ ഞാന്‍ മൂത്രമൊഴിക്കും’ എന്നായിരുന്നു അനുരാഗിന്റെ കമന്റ്. നിരവധി ബ്രാഹ്മണ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Exit mobile version