Site icon Janayugom Online

ഒരാഴ്ചക്കകം സർക്കാരിന് മറുപടി നൽകണം; സിസ തോമസിനോട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

സർക്കാർ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല ഇടക്കാല വൈസ് ചാൻസലറുടെ സ്ഥാനമേറ്റെടുത്തതിൽ ഒരാഴ്ചക്കകം സർക്കാരിന് മറുപടി നൽകണമെന്ന് ഡോ. സിസ തോമസിനോട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സർക്കാർ ഉദ്യോ​ഗസ്ഥയെന്ന നിലയിൽ ചട്ടലംഘനം നടത്തിയതിൽ വിശദീകരണം ആവശ്യപ്പെട്ട് സിസയ്ക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് 10 നാണ് നോട്ടീസ് നൽകിയത്. 

ഇതിനെതിരെ സിസ നൽകിയ ഹർജിയിലാണ് നിർദേശം. അതേസമയം ഹർജിയിൽ സർക്കാർ മറുപടി പത്രിക ഫയൽ ചെയ്യണമെന്നും കേസ് വീണ്ടും പരി​ഗണിക്കും വരെ നടപടികൾ സ്വീകരിക്കരുതെന്നും നിർദേശിച്ചു. ജസ്റ്റിസ് സി കെ അബ്ദുൽ റഹീം അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് 23 ന് വീണ്ടും പരിഗണിക്കും. സാങ്കേതിക വി​ദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെ നവംബറിലാണ് സിസ തോമസിനെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടക്കാല വിസിയായി നിയമിച്ചത്. 

Eng­lish Summary;A reply must be giv­en to the gov­ern­ment with­in a week; Admin­is­tra­tive Tri­bunal to Sisa Thomas
You may also like this video

Exit mobile version