ആറാട്ടുവഴി പാലത്തിന്റെ അപ്രോച്ച് റോഡിലെ കുഴിയിൽ ബൈക്ക് വീണ് ചങ്ങനാശ്ശേരി സ്വദേശി മരിച്ചു. എസി കോളനി മനയ്ക്കച്ചിറ പതിനെട്ടിൽ ചിറ വീട്ടിൽ അജിമോൻ –പ്രീതി ദമ്പതികളുടെ മകൻ ഹെവിൻ (24) ആണ് മരിച്ചത്. കൂടെ യത്ര ചെയ്ത സുഹൃത്ത് പൂവം ആറ്റുപുറം ജോജോയെ(22) ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം.മണ്ണഞ്ചേരിയിൽ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങിന് പോകുകയായിരുന്നു ഇരുവരും.തിരുവല്ല പാർസൽ സർവീസിൽ ജീവനക്കാരനായിരുന്നു ഹെവിൻ.
റോഡിലെ കുഴിയിൽ ബൈക്ക് വീണ് ചങ്ങനാശ്ശേരി സ്വദേശി മരിച്ചു

