ഒരിടവേളയ്ക്ക് ശേഷം രാജ്യത്തെ ചില്ലറ പണപ്പെരുപ്പ നിരക്കിൽ വർധന. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡിസംബർ മാസത്തിലെ പണപ്പെരുപ്പ നിരക്ക് മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 1.33 ശതമാനത്തിലെത്തി. നവംബറിൽ ഇത് 0.71 ശതമാനമായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ മാറ്റങ്ങളാണ് പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണം. ഗ്രാമീണ മേഖലയെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലാണ് പണപ്പെരുപ്പം കൂടുതൽ ദൃശ്യമായത്. നഗരങ്ങളിൽ 2.03 ശതമാനമായും ഗ്രാമങ്ങളിൽ 0.76 ശതമാനമായും പണപ്പെരുപ്പം രേഖപ്പെടുത്തി.
നിലവിൽ 2012‑നെ അടിസ്ഥാന വർഷമായി കണക്കാക്കിയാണ് പണപ്പെരുപ്പ നിരക്ക് നിശ്ചയിക്കുന്നത്. ഈ രീതിയിലുള്ള അവസാന കണക്കെടുപ്പായിരുന്നു ഡിസംബറിലേത്. ജനുവരി മുതൽ പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്ന രീതിയിൽ റെയിൽവേ ബോർഡും കേന്ദ്ര സർക്കാരും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പണപ്പെരുപ്പ നിരക്കിൽ വർധന; ഡിസംബറിൽ 1.33 ശതമാനമായി ഉയർന്നു

