Site iconSite icon Janayugom Online

അങ്ങാടിപ്പുറത്ത് ശുചിത്വ ബോര്‍ഡ് സ്ഥാപിച്ചു

പഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി ശുചിത്വബോർഡുകൾ സ്ഥാപിക്കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദ നിർവഹിച്ചു. മേൽപ്പാലത്തിനു താഴെ ശുചിത്വ ബോർഡ് സ്ഥാപിച്ചാണ് പദ്ധതി തുടങ്ങിയത്. പഞ്ചായത്തംഗങ്ങളായ ഫൗസിയ, വക്കാട്ടിൽ സുനിൽ ബാബു, പഞ്ചായത്ത് സെക്രട്ടറി സുഹാസ് ലാൽ, ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, അങ്ങാടിപ്പുറം ഗവ പോളിടെക്നിക് കോളേജ് എൻഎസ്എസ് വൊളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്ത് പരിധിയിലെ പ്രധാന ഇടങ്ങളിൽ ശുചിത്വബോർഡുകൾ സ്ഥാപിക്കുന്നുണ്ട്. ഈയിടെ ശുചീകരണം നടത്തിയ മേൽപ്പാലത്തിനു താഴെ വീണ്ടും അജൈവ, ജൈവമാലിന്യങ്ങൾ തള്ളിയിട്ടവരെ കണ്ടെത്തുകയും 10,000 രൂപ പിഴചുമത്തുകയും ചെയ്തു. ഇനിയും നിയമലംഘനം തുടർന്നാൽ നടപടി ശക്തമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version