കൊയ്യത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മർക്കസ് സ്കൂളിൻറെ ബസ് തലകീഴായി മറിയുകയായിരുന്നു. കുട്ടികളടക്കം 20 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.
കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരിക്ക്

