Site iconSite icon Janayugom Online

മിനിടെമ്പോ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

മീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് സ്വകാര്യ ആശുപത്രിയിലെ ട്രയിനറായ സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു. എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെ മകൻ രോഹിത് സജീവാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ന് അമ്പലപ്പുഴ — തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചായിരുന്നു അപകടം. അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ തല തകർന്ന് തൽക്ഷണം മരിക്കുകയായിരുന്നു. മാതാവ് — പ്രീത . സഹോദരന്‍— കാർത്തിക്.

Exit mobile version