Site iconSite icon Janayugom Online

തൃശൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു

തൃശൂര്‍ ശാസ്താംകോം പൂവം കോളനിയില്‍ നിന്നും കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സജു കുട്ടന്‍(16), അരുണ്‍(8) എന്നീ കുട്ടികളെയാണ് ഫെബ്രുവരി രണ്ടാം തീയതി മുതല്‍ കാണാതായത്. ഇന്ന് രാവിലെ 7 മണിയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. 12 പേര്‍ വീതമുള്ള ഏഴ് ടീമുകള്‍ വീതമായിട്ടാണ് തെരച്ചില്‍ നടക്കുന്നത്. 

ഓരോ ടീമിലും അഞ്ചു വീതം പൊലീസ്, ഫോറസ്റ്റ് ‑ഉദ്യോഗസ്ഥരും, രണ്ട് വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ഉണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.

Eng­lish Summary:A search has been launched for the miss­ing chil­dren from Thrissur

You may also like this video

Exit mobile version