Site iconSite icon Janayugom Online

വെള്ളം കുടിക്കാന്‍ പോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി വെള്ളം കുടിക്കാന്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിച്ചു.കുട്ടി കുഴഞ്ഞു വീണ് മരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജഗത്‌റാമാണ് വെള്ളം കുടിക്കാന്‍ പോകുന്നതിനിടയില്‍ കുഴഞ്ഞുവീണത്. ഒരു മാധ്യമപ്രവര്‍ത്തകനാണ് ഈ വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മരണകാരണം പോസ്‌മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്നാണ് കരുതുന്നത്.

Exit mobile version