സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമാന്നാവശ്യം ശക്തമാകുന്നു.എന്നാല്‍ തെരഞ്ഞെടുപ്പ് മാറ്റി വെയക്കില്ലെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. രാഹുല്‍ ഗാന്ധിക്ക്മുന്നില്‍ വരെ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാവശ്യം എത്തിയിട്ടുണ്ട്.
ബുധനാഴ്ച തെരഞെടുപ്പ് നടപടികള്‍ തുടങ്ങാനിരിക്കെയാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്. എ ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കുൂണ്ടത്തിലും, ഐ ഗ്രൂപ്പില്‍ നിന്നും അബിന്‍ വര്‍ക്കിയുമാണ് പ്രധാനമായും മത്സരിക്കുന്നത്.ഇവര്‍ക്ക് പുറമേ 12 സ്ഥാനാര്‍ത്ഥികള്‍ കൂടി രംഗത്തുണ്ട്. ഷാഫി പറമ്പിൽ അടക്കമുള്ളവരുടെ ശക്തമായ സമ്മർദത്തിലാണ് രാഹുൽ മാങ്കൂട്ടത്തില്‍ പ്രസിഡന്റ് സ്ഥാനാർഥിയായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവരുടെ പിന്തുണയുമുണ്ട്. ഐ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർഥിയേക്കാൾ പ്രതിപക്ഷ നേതാവ് എ ഗ്രൂപ്പ് സ്ഥാനാർഥിയെ പിന്തുണയ്‌ക്കുന്നതിൽ ഒരു വിഭാഗത്തിന് അതൃപ്‌തിയുണ്ട്.
പരസ്പരം പോരാടുമ്പോഴും ഗ്രൂപ്പുകൾക്കുള്ളിലും വിള്ളലുണ്ട്.തങ്ങളുടെ സ്ഥാനാർഥി ജയിക്കുമെന്ന് ഉറപ്പിച്ചുപറയാൻ കഴിയാത്ത സാഹചര്യമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന ആവശ്യത്തിലേക്ക് നേതൃത്വത്തെ നയിച്ചത്. യൂത്ത് കോൺഗ്രസ് പിടിക്കാൻ ഇരു ഗ്രൂപ്പുകളും രംഗത്ത് സജീവമാണ്.
തെരഞ്ഞെടുപ്പിന്‍റെയും വോട്ടു പിടിത്തത്തിന്‍റെയും പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും സജീവമാണ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ചെലവിനായി എ ഗ്രൂപ്പ് മണ്ഡലം അടിസ്ഥാനത്തിൽ 10,000 രൂപവീതം വിതരണംചെയ്‌തു തുടങ്ങിയെന്നാണ് ഐ ഗ്രൂപ്പിൽ ചെന്നിത്തല വിഭാഗത്തിന്റെ ആക്ഷേപം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനാർഥിയായി എ ഗ്രൂപ്പിൽ ഉമ്മൻചാണ്ടിയുടെ മനസ്സിലുണ്ടായിരുന്നത് ജെ എസ് അഖിലായിരുന്നു.
എന്നാൽ, നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നിർബന്ധത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ എ ഗ്രൂപ്പ് അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചെലവ് നിർവഹിച്ചുകൊള്ളാമെന്ന ഷാഫി പറമ്പിലിന്റെ വാഗ്‌ദാനമാണ് ഗ്രൂപ്പ് നേതാക്കളെ ഇതിലേക്ക് എത്തിച്ചത്. ഇതിന്റെ ഭാഗമായാണ് പ്രാഥമിക ചെലവിന് ആദ്യഗഡു എത്തിച്ച് വിതരണംചെയ്യുന്നത്.
28 മുതൽ ആരംഭിക്കുന്ന മെമ്പർഷിപ് ചേർക്കുന്നതിനുള്ള 50രൂപ ഫീസിനും പണം കണ്ടെത്തുന്ന തിരക്കിലാണ് ഗ്രൂപ്പുകാർ. സ്വന്തമായി 50 രൂപ ചെലവഴിച്ച് അംഗമാകാൻ കൂടുതൽ ആളെക്കിട്ടില്ലെന്ന് താഴേത്തട്ടിലുള്ളവർ ഗ്രൂപ്പ് മാനേജർമാരെ അറിയിച്ചിട്ടുണ്ട്. മുന്‍ കെ എസ് യു പ്രസിഡന്‍റ് അഭിജിത്തിനും വേണ്ടി എ ഗ്രൂപ്പില്‍ ഒരു വിഭാഗം രംഗത്തുണ്ടായിരുന്നു
English Summary:
A section of the youth congress is demanding that the election be postponed; the group war is active downstairs
You may also like this video: