Site iconSite icon Janayugom Online

വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണത്തില്‍ ഗുരുതര വീഴ്ച

സംസ്ഥാനത്ത് വോട്ടര്‍പട്ടിക തീവ്ര പുനഃപരിശോധനയില്‍ ഗുരുതരമായ വീഴ്ചകള്‍ പുറത്ത്. നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി 2002ലെ പട്ടികയിലുള്ളവര്‍ക്കും എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കിയവര്‍ക്കുമുള്‍പ്പെടെ ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചു. ജോണ്‍ ബ്രിട്ടാസ് എംപിക്ക് ഉള്‍പ്പെടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി അഞ്ച് വീതം ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തിയിട്ടും തനിക്ക് ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എസ്ഐആർ പ്രകാരമുള്ള എല്ലാ രേഖകളും കൃത്യമായി ഹാജരാക്കുകയും ഫോം പൂരിപ്പിച്ചു നൽകുകയും ചെയ്തിട്ടുണ്ടെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
2002ലെ പട്ടികയില്‍ പേരുള്ളവരില്‍ കൃത്യമായി എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച നല്‍കിയിട്ടും പലര്‍ക്കും ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാത്തതാണ് പലയിടങ്ങളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. 

Exit mobile version