Site icon Janayugom Online

ഡല്‍ഹിക്ക് തിരിച്ചടി; ഋഷഭ് പന്തിന് ഒരു മത്സരത്തില്‍ വിലക്ക്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വന്‍ തിരിച്ചടി. ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്തിനു ഒരു മത്സരത്തില്‍ വിലക്ക്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ നിര്‍ണായക പോരാട്ടം മുന്നില്‍ നില്‍ക്കെയാണ് വിലക്ക്. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ശിക്ഷ. വിലക്കിനൊപ്പം താരം 30 ലക്ഷം പിഴയുമൊടുക്കണം. പന്തിനൊപ്പം ടീം അംഗങ്ങള്‍ക്കും പിഴ ശിക്ഷയുണ്ട്. 

ഇത് മൂന്നാം തവണയാണ് ഡല്‍ഹി ടീം നിശ്ചിത സമയത്ത് ഓവര്‍ എറിഞ്ഞു തീര്‍ക്കാതെ പിഴയൊടുക്കേണ്ടി വരുന്നത്. ഇതാണ് പന്തിനു വിലക്കിന് കാരണമായത്. ടീമിലെ മറ്റ് താരങ്ങള്‍ക്കും പിഴ ശിക്ഷയുണ്ട്. ഇംപാക്ട് താരങ്ങളും പിഴയൊടുക്കണം. ടീം അംഗങ്ങള്‍ 12 ലക്ഷം രൂപ വീതമാണ് പിഴയൊടുക്കേണ്ടത്. നാളെയാണ് ആര്‍സിബിക്കെതിരായ പോരാട്ടം. ഈ മത്സരം തോറ്റാല്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകളും ഏറെക്കുറെ അവസാനിക്കും. ടീം നിലവില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. 

Eng­lish Summary:A set­back for Del­hi; Rishabh Pant banned for one match
You may also like this video

Exit mobile version