അമേരിക്കയിൽ വളര്‍ത്തുനായയുടെ ആക്രമണത്തിൽ ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്. ഒഹായോയിലെ കൊളംബസിലാണ് സംഭവം. കുട്ടിയുടെ അമ്മ മക്കെൻസി കോപ്ലി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തുവന്നത്. മക്കെൻസിയുടെ മകള്‍ എലിസ ടര്‍ണറാണ് വീട്ടിലെ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണം നടക്കുമ്പോൾ വീടിനുള്ളിൽ നിരവധി നായ്ക്കൾ ഉണ്ടായിരുന്നതിനാല്‍ ഏതാണ് കുഞ്ഞിനെ കടിച്ചതെന്ന് കൃത്യമായി വ്യക്തമല്ലെന്ന് കൊളംബസ് പോലീസ് സാർജന്റ് ജെയിംസ് ഫുക്വ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നായകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ധേഹം അറിയിച്ചു.
വളര്‍ത്തുനായയുടെ ആക്രമണത്തിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

