Site iconSite icon Janayugom Online

വിദേശ നാണ്യ നിക്ഷേപത്തില്‍ വന്‍ ഇടിവ്

Foreign exchangeForeign exchange

രാജ്യത്തെ വിദേശ നാണ്യ നിക്ഷേപത്തില്‍ വന്‍ ഇടിവ്. ഈ മാസം 21ന് അവസാനിച്ച ആഴ്ചയില്‍ നിക്ഷേപം 3.8 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 524.52 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ജൂലൈ 24 മുതലുള്ള കണക്കുകള്‍ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ കരുതല്‍ നിക്ഷേപമാണിത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ- ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ വിദേശ നാണ്യ നിക്ഷേപത്തില്‍ 100 ബില്യണ്‍ ഡോളര്‍ കുറവ് വന്നിരുന്നു. ഫെബ്രുവരി 25 വരെ കരുതൽ ശേഖരം 631.53 ബില്യൺ ഡോളറായിരുന്നു.
ഇന്ത്യയുടെ വിദേശ നാണ്യ നിക്ഷേപം കുറയുന്നതിന്റെ പ്രധാന കാരണം യുഎസ് ഡോളറിന്റെ മൂല്യത്തകര്‍ച്ച മൂലമുണ്ടാകുന്ന മാറ്റങ്ങളാണെന്നാണ് അടുത്തിടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രതികരിച്ചത്. 

Eng­lish Sum­ma­ry: A sharp drop in for­eign exchange investment

You may also like this video 

Exit mobile version