Site icon Janayugom Online

എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടി നല്‍കി ഏക മുസ്ലീംഎംപിയും മുന്നണിവിട്ടു

എന്‍ഡിഎയിലെ ഏക മുസ്ലീം എംപിയും മുന്നണി വിട്ടിരിക്കുന്നു.എല്‍ജെപി എംപിയായിരുന്ന മെഹബൂബ് അലി കൈസറാണ് ആര്‍ജെഡിയിലേക്ക് മാറിയത്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തവണ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു എല്‍ജെപി നേതൃത്വം.

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരാസിന്റെ അടുത്ത ആളായിരുന്നു മെഹബൂബ് അലി. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മകൻ യൂസഫ് സലാഹുദ്ദീന് പാർട്ടി ടിക്കറ്റ് നിരസിച്ചതോടെ പാസ്വാനുമായി ഭിന്നതയിലായിരുന്നു. തുടർന്ന് സലാഹുദ്ദീൻ ആർജെഡി ടിക്കറ്റിൽ സിമ്രി ഭക്തിയാർപൂർ സീറ്റിൽ വിജയിച്ചു. 

Eng­lish Summary:
A sin­gle Mus­lim MP also came for­ward, giv­ing a heavy blow to the NDA

You may also like this video:

Exit mobile version