കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ മര്‍ദിച്ച് യുവാവ്. തലശേരിയിലാണ് സംഭവം. കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നത്. സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദ് ആണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ ഗണേഷനാണ് മര്‍ദനമേറ്റത്. മര്‍ദനമേറ്റ കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കുട്ടിക്ക് മര്‍ദനമേറ്റത്.
English Summary:A six-year-old boy was brutally beaten for leaning on a car in Thalassery
You may also like this video