തിരുപ്പതിയിൽ തീർത്ഥാടനത്തിനെത്തിയ ആറു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശിനി ലക്ഷിതയാണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്. പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിൽ അച്ഛനമ്മമാർക്കൊപ്പം നടക്കവേയാണ് കുട്ടിയെ പുലി ആക്രമിച്ചത്. പൊലീസ് തിരച്ചിൽ നടത്തി കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു.
English summary; A six-year-old girl who was on a pilgrimage to Tirupati was bitten to death by a tiger
you may also like this video;

