ലൈംഗിക ബന്ധത്തിന് അനുമതി നൽകാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 16 ആയി കുറയ്ക്കുന്നത് സംബന്ധിച്ച് നിയമ കമ്മീഷൻ അഭിപ്രായമാരാഞ്ഞതിന് പിന്നാലെ നിർണായക വിധിയുമായി മേഘാലയ ഹൈക്കോടതി. പതിനാറ് വയസുകാരിയായ പെൺകുട്ടിക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്നാണ് കോടതി വിധി. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കാമുകനെതിരെയുള്ള പോക്സോ കേസ് കോടതി കേസ് റദ്ദാക്കി.
കാമുകൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് കാട്ടി അമ്മയാണ് പൊലീസിൽ പരാതി നൽകി.2021ലാണ് സംഭവം നടക്കുന്നത്.മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
തങ്ങൾ പ്രണയത്തിലാണെന്നും തന്റെ ഇഷ്ടപ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
english summary;A sixteen-year-old girl can have consensual sex; High Court
you may also like this video;