Site iconSite icon Janayugom Online

പതിനാറുകാരിയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി

ഡല്‍ഹിയിലെ ഷഹബാദില്‍ പതിനാറുകാരിയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.വഴക്കിനു പിന്നാലെ പെണ്‍കുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്ക് അടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.

ഇരുപതുകാരനായപ്രതി സാഹിലിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്. സാഹിലും,സാക്ഷിയും തമ്മില്‍ അടുത്തപ്പത്തിലായിരുന്നതായി പൊലീസ് പറയുന്നു.ആക്രമണം കണ്ട് ആളുകൾ കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

സുഹൃത്തിന്റെ മകന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ കാമുകൻ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

Eng­lish Summary:
A six­teen-year-old girl was bru­tal­ly mur­dered by her boyfriend

You may also like this video:

Exit mobile version