Site iconSite icon Janayugom Online

മൊത്തവില പണപ്പെരുപ്പത്തില്‍ നേരിയ കുറവ്; ഭക്ഷ്യവസ്തുക്കള്‍ക്ക് വില കൂടി

inflationinflation

മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ നേരിയ കുറവ്. ജനുവരിയിൽ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.73 ശതമാനമായിരുന്നു. ഫെബ്രുവരിയിൽ ഇത് 3.85 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം ഭക്ഷ്യവില പണപ്പെരുപ്പം മുകളിലേക്ക് തന്നെയാണ്. ജനുവരിയിലെ 2.38 ശതമാനത്തില്‍ നിന്നും ഫെബ്രുവരിയില്‍ 3.81 ആയി വര്‍ധിച്ചു. പഴവര്‍ഗങ്ങള്‍ക്ക് കഴിഞ്ഞമാസം 7.02 ശതമാനം വില ഉയര്‍ന്നു. ഫെബ്രുവരിയിലെ ഉപഭോക്തൃ വില സൂചിക 6.44 ശതമാനമാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇത് ആര്‍ബിഐയുടെ നിശ്ചിത ലക്ഷ്യമായ ആറിന് മുകളിലായി തന്നെ തുടരുകയാണ്. 

Eng­lish Summary;A slight decline in head­line infla­tion; Food prices have increased

You may also like this video

Exit mobile version