Site iconSite icon Janayugom Online

സ്വർണ വിലയിൽ ചാഞ്ചാട്ടം

അന്താരാഷ്ട്ര സ്വർണവില 2425 ഡോളറിലേക്ക് എത്തിയതോടെ കേരളത്തിൽ സ്വർണ വിലയിൽ നേരിയ കുറവ്. കേരളത്തിൽ 22 കാരറ്റിന് ഗ്രാമിന് 45 രൂപയും 24 കാരറ്റിന് 49 രൂപയുടെയും കുറവുണ്ടായി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 22 കാരറ്റിന് 6,815 രൂപയും 24 കാരറ്റിന് 7,435 രൂപയുമായിരുന്നു വില. 8 ഗ്രാം (ഒരു പവൻ)സ്വർണത്തിന് 22,24 കാരറ്റിന് യഥാക്രമം 360, 392 രൂപയുടെ കുറവാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ സ്വർണത്തിന്റെ വില 22 കാരറ്റിന് 54520 രൂപയായി താഴ്ന്നു. 24 കാരറ്റിന് 59,480 രൂപയായി. 

നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുക്കുന്നതും യുഎസ് ഡോളർ ശക്തി പ്രാപിച്ചതുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില കുറയുന്നതിന് കാരണമായതെന്നാണ് സാമ്പത്തീക വിദഗ്ദരുടെ വിശദീകരണം. യുഎസ് ട്രഷറി വരുമാനം 25 ശതമാനം വർധിച്ചതിനാൽ ഡോളറിന്റെ ഡിമാൻഡ് വർധിച്ചു. എല്ലാ ചൈന ഉൽപന്നങ്ങൾക്കും 60 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനവും ഡോളറിന് കരുത്ത് നൽകി. സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം തുടർന്നേക്കുമെന്നാണ് സൂചന. 

Eng­lish Sum­ma­ry: A slight decrease in gold prices in Kerala

You may also like this video

Exit mobile version