Site iconSite icon Janayugom Online

വോട്ടെണ്ണലിനിടെ കർണാടക മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ബിജെപി ഓഫീസിൽ പാമ്പ്; വീഡിയോ

snakesnake

കർണാടകയിൽ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മത്സരിക്കുന്ന ഷിഗ്ഗാവ് മണ്ഡലത്തിലെ ബിജെപി ഓഫീസില്‍ പാമ്പ് കയറി. ഓഫീസിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായെങ്കിലും പിന്നീട് പാമ്പിനെ എടുത്ത് വെളിയില്‍ കളഞ്ഞു.സംഭത്തിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കോൺഗ്രസ് സ്ഥാനാർത്ഥി യാസിർ അഹമ്മദ് ഖാൻ പത്താനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയും കടുത്ത മത്സരത്തിലുള്ള മണ്ഡലങ്ങളിലൊന്നാണ് ഷിഗ്ഗാവ്.

മെയ് 10 ന് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.

Eng­lish Sum­ma­ry: A snake entered the BJP office in Kar­nata­ka while the count­ing of votes was in progress, video

You may also like this video

Exit mobile version