Site iconSite icon Janayugom Online

സെല്‍ഫിയെടുക്കാന്‍ പാമ്പിനെ കഴുത്തിലിട്ടു; യുവാവിന് ദാരുണാന്ത്യം

പാമ്പുമായി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം. പൊട്ടിശ്രീരാമുലു നെല്ലൂർ ജില്ലയിലെ കണ്ടുകൂർ പട്ടണത്തിലാണ് സംഭവം നടന്നത്.ടൗണിൽ ജ്യൂസ് കട നടത്തുന്ന മണികണ്ഠ റെഡ്ഡി എന്നയാളാണ് പാമ്പുമായി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ടൗണിലെ ആർടിസി ഡിപ്പോയ്ക്ക് സമീപമിരുന്ന പാമ്പാട്ടിയുടെ അടുത്ത് നിന്ന് പാമ്പിനെ എടുത്ത് കഴുത്തിൽ ഇട്ട് സെൽഫി എടുക്കുകയായിരുന്നു.

എന്നാൽ, കഴുത്തിൽ നിന്നും പാമ്പിനെ എടുത്ത് മാറ്റാൻ നോക്കിയപ്പോൾ‌ പാമ്പ് അയാളുടെ കഴുത്തിൽ കടിക്കുകയായിരുന്നു. നാട്ടുകാർ ഉടന്‍ തന്നെ ഇയാളെ ഓങ്ങല്ലൂരിലെ റിംസ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു എങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Summary:A snake was put around its neck to take a self­ie; A trag­ic end for the young man

You may also like this video

Exit mobile version