Site iconSite icon Janayugom Online

സംസ്ഥാന പൊലീസില്‍ പ്രത്യേക സൈബർ ഡിവിഷൻ

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതിന് തടയിടുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പരാതികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമായി സംസ്ഥാനത്ത് പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചു. പൊലീസ് ടെലികമ്മ്യൂണിക്കേഷനിൽ നിന്നുള്ള ജീവനക്കാരെ ഉൾപ്പെടുത്തിയും സേനയിലെ ഉന്നത ബിരുദധാരികളായ ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചുമാണ് സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത രീതിയിൽ ഡിവിഷൻ രൂപീകരിച്ചിരിക്കുന്നത്.

സൈബർ ഡിവിഷന്റെ ഘടന സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി നൽകിയ നിർദേശം ആഭ്യന്തരവകുപ്പ് ഇന്നലെ അംഗീകരിച്ച് ഉത്തരവിറക്കി. ടെലികമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്നോളജി എസ് പിമാര്‍ക്ക് ആയിരിക്കും പുതിയ ഡിവിഷന്റെ ചുമതല. ഇവർക്ക് കീഴിൽ നാല് ഡിവൈഎസ്‌പിമാർ, ഇൻസ്പെക്ടർ ഓഫ് പൊലീസ് ‑13, എസ്ഐ‑39, സീനിയർ സിവിൽ പൊലീസ് ഓഫിസർ ‑84, സിവിൽ പൊലീസ് ഓഫിസർ- 63 പേരുമുണ്ടാകും. കഴിഞ്ഞ ആറുമാസത്തിനിടെ 685 സൈബർ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

Eng­lish Sum­ma­ry: A spe­cial cyber divi­sion in the state police
You may also like this video

Exit mobile version