Site iconSite icon Janayugom Online

ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്‍ പാസാക്കാന്‍ പശ്ചിമബംഗാള്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

ബലാത്സംഗ‑കൊലപാതക കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ നിർദേശിക്കുന്ന ബിൽ പാസാക്കുന്നതിനായി പശ്ചിമ ബംഗാൾ നിയമസഭയുടെ പ്രത്യേക ദ്വിദിന സമ്മേളനംഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ബുധനാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പ്രത്യേക സമ്മേളനം നടത്താനുള്ള നിർദേശം അംഗീകരിച്ചത്.

ബലാത്സംഗ, കൊലപാതക കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ ബിൽ അവതരിപ്പിക്കും. തുടര്‍ന്ന് അത് ഗവർണർക്ക് അയയ്ക്കും,അദ്ദേഹം ബിൽ പാസാക്കിയില്ലെങ്കിൽ രാജ്ഭവന് പുറത്ത് അനിശ്ചിതകാല സമരം നടത്തുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ഈ ബിൽ പാസാക്കണം. ഗവർണർക്ക് ഇത്തവണ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. എന്തുകൊണ്ടാണ് ബലാത്സംഗികളെ തൂക്കിലേറ്റാൻ പാടില്ലാത്തത്,തൃണമൂൽ ഛത്ര പരിഷത്തിന്റെ (ടിഎംസിപി) സ്ഥാപക ദിനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മമത ഇങ്ങനെ അഭിപ്രായപ്പെട്ടത് 

സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് സംസ്ഥാന ഭരണസംവിധാനം ഇതിനകം തന്നെ വിമർശനത്തിന് വിധേയമായ സാഹചര്യത്തിലാണ് ബിൽ അവതരിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വിഷയം ഒതുക്കിനിർത്താൻ ഭരണനേതൃത്വത്തിനെതിരെ ആരോപണമുയർന്നിട്ടുണ്ട്. കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവുകളെ തുടർന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഇതിനകം രണ്ട് സമാന്തര അന്വേഷണങ്ങൾ നടത്തുന്നുണ്ട്.

ആദ്യത്തേത് ബലാത്സംഗ, കൊലപാതക കേസും രണ്ടാമത്തേത് ആര്‍ജികര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടും. നിലവിൽ സിബിഐ കേസ് അന്വേഷിക്കുകയാണ്, കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസിലെ ഒരു സിവിൽ വോളന്റി.റെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാൾ മന്ത്രിസഭയിൽ ബില്ലിന്റെ നിർദ്ദേശം ബലാത്സംഗം തടയുന്നതിനും അത്തരം കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ ബിൽ അവതരിപ്പിക്കാനുള്ള നിർദ്ദേശത്തിന് ഓഗസ്റ്റ് 28 ന് പശ്ചിമ ബംഗാൾ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 

Exit mobile version