സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി പ്രത്യേക ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരുടെ പെൻഷൻ, അക്രഡിറ്റേഷൻ, ചികിത്സ, ഭവന നിർമാണ പദ്ധതി, തൊഴിൽ സുരക്ഷിതത്വം എന്നിവ ഈ ബോർഡിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ പുരസ്കാരങ്ങൾ നേടിയ മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിച്ചു. അനുമോദന ചടങ്ങിൽ എം ബാലഗോപാലൻ അധ്യക്ഷനായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉപഹാരങ്ങൾ നൽകി. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി എസ് രാകേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ നീനി സ്വാഗതവും സി പി എം സഈദ് അഹമ്മദ് നന്ദിയും പറഞ്ഞു. ഫോറം സംസ്ഥാന കമ്മിറ്റി അംഗം സി ഡി ദേശിഖന്റെ പുസ്തകം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പ്രകാശനം ചെയ്തു. അഡ്വ. വി പ്രതാപചന്ദ്രൻ ഏറ്റുവാങ്ങി.
സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റായി എ മാധവനെയും ജനറൽ സെക്രട്ടറിയായി കെ പി വിജയകുമാറിനെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനം ടി പി ദാസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ മാധവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി വിജയകുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി പ്രതാപചന്ദ്രൻ, ആർ എം ദത്തൻ, എം ബാലഗോപാലൻ, ഹക്കിം നട്ടാശ്ശേരി, ഹരിദാസൻ പാലയിൽ, സി എം കൃഷ്ണ പണിക്കർ എന്നിവർ സംസാരിച്ചു. എം ജയ തിലകൻ സ്വാഗതവും സി പി എം സഈദ് അഹമ്മദ് നന്ദിയും പറഞ്ഞു.
English Summary: A special welfare board should be formed for media workers: Senior Journalists’ Forum
You may like this video also