തിരുവനന്തപുരം അമ്പൂരിയിലെ കാരിക്കുഴിയിൽ നിന്ന് ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ പുള്ളിപ്പുലി ചത്തു. നെയ്യാർ ലയൺ സഫാരി പാർക്കിൽ ചികിത്സയിലിരിക്കെയാണ് നാല് വയസ്സുള്ള പുലി ചത്തത്. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം പുലിയുടെ ശരീരം ലയൺ സഫാരി പാർക്കിൽ സംസ്കരിച്ചു.
വലയിൽ കുടുങ്ങിയപ്പോൾ പുലിക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നുവെന്ന് വെറ്ററിനറി ഡോക്ടർ അരുൺ കുമാർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടനുസരിച്ച്, പുലിയുടെ ആന്തരികാവയവങ്ങൾക്കും മുറിവുകൾ സംഭവിച്ചിരുന്നു. പിടികൂടുമ്പോൾ തന്നെ പുലിയുടെ ശരീരത്തിൽ പലയിടത്തും മുറിവുകളുണ്ടായിരുന്നു.
അമ്പൂരിയിൽ നിന്ന് പിടികൂടിയ പുള്ളി പുലി ചത്തു

