Site iconSite icon Janayugom Online

ബെല്ലുഡി കാളിക്ക് സ്മാരകം പണിഞ്ഞത് ഒമ്പത് ലക്ഷത്തിന്

കർണാടകയില്‍ ഒമ്പത് ലക്ഷം വില വരുന്ന ആടിന്റെ ശില്പം രൂപകല്‍പന ചെയ്തു. ഹരിഹർ താലൂക്കിലെ ബെല്ലുഡി ഗ്രാമത്തിലാണ് കൗതുകകരമായ സംഭവം നടന്നത്. ബെല്ലുഡി കാളി എന്നറിയപ്പെടുന്ന ഒരു ആടിന് വേണ്ടിയാണ് ശിലാ സ്മാരകം പണിഞ്ഞത്. ആടുകൾ തമ്മിലുള്ള പോരാട്ടങ്ങളിൽ ശ്രദ്ധേയമായ വിജയങ്ങൾ കൈവരിച്ച ബെല്ലുഡി കാളിക്ക് കര്‍ണാടകയില്‍ മാത്രമല്ല മറ്റ് അയല്‍ സംസ്ഥാനങ്ങളില്‍ പോലും ആരാധകരുണ്ട്. ഈ മാസം 25നാണ് സ്മാരകം ഉദ്ഘാടനം ചെയ്യുന്നത്. 

ആടിന്റെ ഉടമകളും സഹോദരന്മാരുമായ രാഘവേന്ദ്ര ഡി കെ, മോഹൻ ഡി കെ എന്നിവരും നാട്ടുകാരും ചേർന്നാണ് ബെല്ലുഡി കാളിക്ക് സ്മാരകം നിർമ്മിച്ചത്. ഇവിടെ എല്ലാ ദിവസവും പ്രാർത്ഥനകൾ നടത്തുമെന്നും സംഘാടകർ അറിയിച്ചു. ബെല്ലുഡി കാളി നിരവധി പോരാട്ടങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നും അതിന്റെ സ്മരണക്കാണ് ഇത്തരം പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും ഉടമകള്‍ വ്യക്തമാക്കി. നിരവധി ആരാധകരും ഭക്തരുമാണ് ഇതറിഞ്ഞ് ബെല്ലുഡി കാളിക്കുണ്ടെന്നും ശില്പ നിരമ്മാണം കാണാൻ എത്തുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Exit mobile version