Site iconSite icon Janayugom Online

ആറ് പേരെ ആക്രമിച്ച തെരുവ് നായയെ പിടികൂടി

വള്ളികുന്നത്ത് സ്ത്രീയടക്കം ആറുപേരെ അക്രമിച്ച തെരുവുനായയെ പിടികൂടി. ഇന്ന് രാവിലെ അമ്പലപ്പുഴയിൽ നിന്നുമെത്തിയ നായപിടുത്തക്കാരാണ് നായയെ പിടികൂടിയത്. നായയെ മൃഗാശുപത്രിയിൽ എത്തിച്ചു. പേ വിഷബാധഉള്ളതായി സംശയിക്കുന്നതിനാൽ നായക്ക് വാക്സിൻ നൽകിയ ശേഷം മൃഗാശുപത്രിയിൽ
നിരീക്ഷണത്തിലാണ്. ഒരു ദിവസം മുഴുവൻ വള്ളികുന്നം പ്രദേശത്ത് ഭീതി പരത്തിയ ആക്രമകാരിയായ നായയെ ആണ് പിടികൂടിയത്.

വെള്ളിയാഴ്ച രാവിലെ വയോധികയെ ഉൾപ്പടെ നാല് പേരെ ക്രൂരമായി അക്രമിച്ച് മുഖത്തടക്കം ഗുരുതരമായി പരിക്കേല്പിച്ച് നായ രക്ഷപ്പെട്ടിരുന്നു. പേയുള്ളതായി സംശയിക്കുന്ന നായ പടയണിവെട്ടം, പള്ളിമുക്ക് എന്നീ സ്ഥലങ്ങളിൽ കറങ്ങി നടന്നിരുന്നു. വൈകിട്ട് നായയെ കണ്ടെത്തിയെങ്കിലും പിടികൂടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരായ ഷിബു, രാജേഷ് എന്നിവരെ നായ അക്രമിക്കുകയുണ്ടായി. നാട്ടുകാർരാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും നായയെകണ്ടെത്താൻകഴിഞ്ഞില്ല. മറിയാമ്മ, ഗംഗാധരൻ, രാമചന്ദ്രൻ, ഹരികുമാർ എന്നിവരെയായിരുന്നു വെള്ളിയാഴ്ചനായ കടിച്ചത്.

Exit mobile version