Site iconSite icon Janayugom Online

തെരുവ് നായയെ കൂട്ട ബലാ ത്സംഗത്തിനിരയാക്കി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

ബംഗളൂരു ചിക്കനായകനഹള്ളിയിലെ തൊഴിലാളികൾ കഴിയുന്ന ഷെഡ്ഡിന് സമീപത്ത് വെച്ച് നായയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവിലെ ഒരു മൃഗസംരക്ഷണ പ്രവർത്തകയുടെ പരാതിയിലാണ് ഈ ക്രൂരത പുറം ലോകം അറിയുന്നത്. ഒക്ടോബർ 13നാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഒക്ടോബർ 13ന് രാത്രി നായകൾക്ക് ഭക്ഷണം നൽകാനെത്തിയപ്പോൾ തൊഴിലാളികളുടെ ഷെഡ്ഡിൽ വെച്ച് ഒരു സംഘം പുരുഷന്മാർ തെരുവുനായയെ ബലാത്സംഗം ചെയ്യുന്നത് താൻ കണ്ടതായാണ് പരാതിക്കാരി പൊലീസിന് മൊഴി നൽകിയത്. ആളുകളെ കണ്ടതോടെ സംഘം അവിടെ നിന്ന് ഓടിപ്പോയി. ഇതിന് പിന്നാലെ നായയെ കാണാതാവുകയും ചെയ്തു.

മൂന്നുദിവസത്തിന് ശേഷം നായയെ കണ്ടെത്തിയപ്പോൾ സ്വകാര്യഭാഗത്ത് പരിക്കേറ്റിരുന്നു എന്നും പരാതിക്കാരി അറിയിച്ചു. ഒക്ടോബർ 18ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 25ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, പീഡനം നേരിട്ട തെരുവുനായയെ കണ്ടെത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഫൊറൻസിക് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ടെന്നും ഇതിൻ്റെ ഫലം ലഭിച്ച ശേഷം കൂടുതൽ വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

Exit mobile version