മലപ്പുറം കോട്ടയ്ക്കലിൽ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന എട്ട് വയസുകാരന് തെരുവ് നായയുടെ കടിയേറ്റു. കോട്ടയ്ക്കൽ സ്വദേശി വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബ് നാണ് കടിയേറ്റേത്.
തുറന്നിട്ട മുൻ വാതിലൂടെ അകത്ത് കയറിയ നായ ഉറങ്ങുകയായിരുന്ന കുട്ടിയെ കടിക്കുകയായിരുന്നു. മിസ്ഹാബിന്റെ കാലിലാണ് നായയുടെ കടിയേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റി കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

