Site iconSite icon Janayugom Online

പുതുവത്സരം ആഘോഷിച്ച് മടങ്ങവെ വിദ്യാർഥി ട്രെയിനിടിച്ചു മ രിച്ചു

accidentaccident

പുതുവത്സര ആഘോഷങ്ങള്‍ കഴിഞ്ഞുമടങ്ങവെ ട്രെയിനിടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. ബാലുശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. സ്കൂട്ടറിൽ മടങ്ങുന്നതിനിടെ റെയിൽവേപാളം മുറിച്ചുകടക്കവേ ട്രെയിന്‍ തട്ടിയാണ് മരിച്ചത്. തുരന്തോ എകസ്പ്രസാണ് ഇടിച്ചത്. ഗാന്ധി റോഡ് മേൽപ്പാലത്തിനു കീഴിലുള്ള ട്രാക്കിലാണ് അപകടം നടന്നത്. പ്രധാന റോഡുകൾ ബ്ലോക്കായതിനാൽ ഈ വഴിയെ പോവുക‍യായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു.

Eng­lish Sum­ma­ry: A stu­dent di ed after being hit by a train while return­ing from cel­e­brat­ing New Year

You may also like this video

YouTube video player
Exit mobile version