Site iconSite icon Janayugom Online

നന്തിക്കരയിൽ പിക്കപ്പ് വാനിടിച്ച് വിദ്യാർത്ഥി മരിച്ചു

പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു. പുതുക്കാട് വടക്കെ തൊറവ് മാളിയേക്കൽ മോഹനൻ്റെ മകൾ വൈഷ്ണ (18) ആണ് മരിച്ചത്. ട്യൂഷൻ പോയ തിരിച്ച് വീട്ടിലേക്ക് നടന്നു വരുന്ന വഴിയാണ് പിക്കപ്പ് ഇടിച്ചത്. നന്തിക്കരയിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം. നന്തിക്കര സ്കൂളിലെ വിദ്യാർഥിയാണ്.

Exit mobile version