മലപ്പുറം വേങ്ങര വെട്ട്തോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്ത് (18) മരിച്ചത്. തോടിന് താഴെ മഴയെ തുടർന്ന് തകർന്നു വീണ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. രാവിലെ മുതൽ മലപ്പുറത്ത് കനത്തമഴയാണ് പെയ്തിരുന്നത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകും.
മലപ്പുറത്ത് തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഷോക്കേറ്റ് മ രിച്ചു

