Site icon Janayugom Online

ബ്രിട്ടനില്‍ ഒമിക്രോണിന്റെ ഉപവകഭേദം

omicron variant

ഒമിക്രോണ്‍ വകഭേദത്തിന്റെ അതിതീവ്രവ്യാപനശേഷിയെ തുടര്‍ന്ന് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ ബ്രിട്ടനില്‍ ഒമിക്രോണിന്റെ ഉപവകഭേദത്തെ കണ്ടെത്തി. ബിഎ.2 എന്ന് പേരിട്ടിരിക്കുന്ന വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണെന്ന് യുകെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏതാനും ആളുകളില്‍ മാത്രമാണ് ബിഎ2 കണ്ടെത്തിയിരിക്കുന്നത്. ബിഎ1 എന്ന ഒമിക്രോണിന്റെ പ്രധാന വകഭേദം തന്നെയാണ് രാജ്യത്ത് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആദ്യമാണ് ഒമിക്രോണിന്റെ ഉപവകഭേദത്തെ ആദ്യമായി ബ്രിട്ടനില്‍ കണ്ടെത്തുന്നത്. വൈറസുകള്‍ക്ക് ഇത്തരത്തില്‍ വകഭേദങ്ങള്‍ നടക്കുന്നത് സ്വാഭാവികമാണെന്നും ഇത്തരം വകഭേദങ്ങള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവിഭാഗം മേധാവി ഡോ. മീര ചന്ദ് പറഞ്ഞു. 

ENGLISH SUMMARY:A sub­species of Omi­cron in the UK
You may also like this video

Exit mobile version