ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്ററിലാണ് അവയവ മാറ്റ ശസ്ത്രക്രിയാശാഖയില് നിര്‍ണായകമായേക്കാവുന്ന ഒരു ശസ്ത്രക്രിയ നടത്തിയത്. ഹൃദ്രോഗിയായ ഡേവിഡ് ബെന്നറ്റ് എന്ന 57കാരനിലാണ് പന്നിയുടെ ഹൃദയം സ്ഥാപിച്ചത്. പന്നിയുടെ ഹൃദയത്തിൽ ജനിതകമാറ്റം വരുത്തിയായിരുന്നു പരീക്ഷണം. ശസ്ത്രക്രിയയ്ക്ക് ശേഷം ബെന്നറ്റ് സുഖംപ്രാപിച്ച് വരുകയാണെന്ന് ഡോക്ടർമാർ പറയുന്നു. ബെന്നറ്റിന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയായിരുന്നു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ.
മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ മാറ്റിവെക്കാനുള്ള സാധ്യത തേടി വര്‍ഷങ്ങളായി ഗവേഷണത്തിലായിരുന്നു ഗവേഷകർ. മാറ്റിവച്ച ഹൃദയം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട്. അവയവക്ഷാമം പരിഹരിക്കുന്നതിൽ നിർണായക ചുവടുവയ്പ്പാണിതെന്ന് സർജൻ ബാർട്ട്ലി പി ഗ്രിഫിത്ത് പറഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബറിൽ ന്യൂയോർക്കിലെ ഡോക്ടർമാർ പന്നിയുടെ വൃക്ക മനുഷ്യനിൽ ഘടിപ്പിച്ച് വൈദ്യശാസ്ത്രലോകത്ത് ചരിത്ര നേട്ടം സൃഷ്ടിച്ചിരുന്നു. മസ്തിഷ്കമരണം സംഭവിച്ച രോഗിയുടെ വൃക്കയ്ക്കു പകരം ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക വച്ചുപിടിപ്പിക്കുകയായിരുന്നു.
നിലവില്‍ പന്നിയുടെ വാല്‍വ് മനുഷ്യരില്‍ ഘടിപ്പിച്ചുള്ള ശസ്ത്രക്രിയ വ്യാപകമാണ്. ഇതുകൂടാതെ പൊള്ളല്പോലുള്ള അപകടങ്ങളില്‍ നഷ്ടപ്പെട്ട തൊലിപ്പുറത്തിന് പകരം പന്നിയുടെ തൊലിയും മനുഷ്യരില്‍ ഉപയോഗിക്കുന്നതും കണ്ടുവരുന്നുണ്ട്.
മനുഷ്യര്‍ക്ക് അവയവ ദാനം നടത്തുന്നതില്‍ പന്നികള്‍ വളരെ നിര്‍ണായകമായ സ്ഥാനമാണ് വഹിക്കുന്നത്.
English Summary: A surgery with a historic achievement in the world of medicine: the heart of the pig implants in humans
You may like this video also