Site iconSite icon Janayugom Online

രാജസ്ഥാനിൽ പശുക്കടത്തുകാരനെന്ന് സംശയിക്കുന്നയാളെ ആള്‍ക്കൂട്ടം വെടിവച്ച് കൊ ലപ്പെടുത്തി

cowcow

രാജസ്ഥാനിലെ ഡീഗ് ജില്ലയിൽ പശുക്കളെ കടത്തിയെന്നാരോപിച്ച് പിക്കപ്പ് വാൻ ഡ്രൈവറെ സംഘം വെടിവച്ചു കൊന്നു.
പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് കുമാർ മീണ പറഞ്ഞു, രണ്ട് പേർ പിക്കപ്പ് വാനിൽ പശുക്കളെ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സന്ദീപ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന നരേഷ് എന്നയാള്‍ പിടിയിലായതായും പൊലീസ് പറഞ്ഞു. വാഹനത്തിൽ നിന്ന് രണ്ട് പശുക്കളെ രക്ഷപ്പെടുത്തിയതായി എസ്പി പറഞ്ഞു.
പശുക്കടത്തുകാരെന്ന് സംശയിക്കുന്ന മറ്റ് രണ്ട് പേർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: A sus­pect­ed cow smug­gler was shot dead by a mob in Rajasthan

You may also like this video

YouTube video player
Exit mobile version