Site iconSite icon Janayugom Online

ഹജ്ജ്; ഉംറ തീര്‍ഥാടകരുടെ ബയോമെട്രിക് വിവരങ്ങള്‍ അതത് രാജ്യങ്ങളില്‍ രേഖപ്പെടുത്താനുള്ള സംവിധാനം ടുണീഷ്യയില്‍ ആരംഭിച്ചു

ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ സുപ്രധാന ബയോമെട്രിക് വിവരങ്ങള്‍ അതത് രാജ്യങ്ങളില്‍ രേഖപ്പെടുത്തുന്ന സംവിധാനം ടുണീഷ്യയിലും ആരംഭിച്ചു. സ്മാര്‍ട്ട് ഫോണുകള്‍ വഴി സ്വയം ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ‘സൗദി വിസ ബയോ സ്മാര്‍ട്ട് ആപ്ലിക്കേഷന്റെ’ ഉദ്ഘാടനം ടുണീഷ്യയിലെ സൗദി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് ബിന്‍ അലി അല്‍സാഗര്‍ നിര്‍വഹിച്ചു. തീര്‍ഥാടകര്‍ക്ക് അതത് രാജ്യങ്ങളില്‍നിന്ന് ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സംവിധാനം വിവിധ രാജ്യങ്ങളില്‍ സൗദി പാസ്‌പോര്‍ട്ട്, ഹജ്ജ്, ഉംറ മന്ത്രാലയവും വിദേശകാര്യാലയവും ചേര്‍ന്ന് നടപ്പാക്കിവരികയാണ്. ഇതിനകം ബംഗ്ലാദേശ് ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. ഇതോടെ ടുണീഷ്യയിലെ ഹജ്ജ്, ഉംറ വിസകള്‍ക്കുള്ള അപേക്ഷകര്‍ക്ക് വിസ വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ സ്മാര്‍ട്ട് ഫോണുകള്‍ വഴി അവരുടെ ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും വിസകള്‍ ഇ‑സംവിധാനം വഴി നേടാനാകുമെന്നും അംബാസഡര്‍ പറഞ്ഞു. സൗദിയിലേക്ക് പ്രവേശിക്കുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. ഇത് പ്രവേശന കവാടങ്ങളില്‍ നടപടി എളുപ്പമാക്കും. സ്മാര്‍ട്ട് ഫോണുകള്‍ വഴി വിസ അപേക്ഷകര്‍ക്കായി സുപ്രധാന ഫീച്ചറുകളുടെ രജിസ്ട്രേഷന്‍ ആദ്യമായി ഉപയോഗിക്കുന്ന രാജ്യമാണ് സൗദി അറേബ്യയെന്നും സൗദി അംബാസഡര്‍ പറഞ്ഞു.

Eng­lish sum­ma­ry ; A sys­tem has been intro­duced in Tunisia to record the bio­met­ric data of hajj, Umrah pilgrims

You may also like this video;

YouTube video player
Exit mobile version