Site iconSite icon Janayugom Online

ടി90 ബാരല്‍ പൊട്ടിത്തെറിച്ച് സൈനികര്‍ വീരമൃത്യു വരിച്ചു

soldiersoldier

യുപിയിലെ ബബിന ഫീൽഡ് ഫയറിംഗ് റേഞ്ചിലുണ്ടായ വെടിവയ്പിൽ ടി90 ടാങ്ക് ബാരൽ പൊട്ടിത്തെറിച്ച് ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർ മരിച്ചു. ഉത്തർപ്രദേശിലെ ഝാൻസിക്ക് സമീപമുള്ള ബബിന കന്റോൺമെന്റിൽ വ്യാഴാഴ്ചയാണ് ഫീൽഡ് ഫയറിംഗ് അഭ്യാസം നടന്നത്. സംഭവത്തിൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതായി ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു സൈനികന് പരിക്കേറ്റു. സംഭവത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളോട് ഇന്ത്യൻ സൈന്യം അനുശോചനം രേഖപ്പെടുത്തി.

Eng­lish Sum­ma­ry: A T90 bar­rel explod­ed and the sol­diers died

You may like this video also

Exit mobile version