Site iconSite icon Janayugom Online

ജമ്മുകശ്മീരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച അധ്യാപകന് സസ്പെന്‍ഷന്‍

ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച അധ്യാപകനെ സസ്പെന്‍ഡു ചെയ്തു. ഭാത്യസ് സോണിലെ സര്‍ക്കാര്‍ മിഡില്‍ സ്കൂള്‍ ഡ്രാമിന്റെ ശോച്യാവസ്ഥ തുറന്ന് കാണിക്കുന്ന വീഡിയോ ചെയ്ത അധ്യാപകനെയാണ് സര്‍ക്കാര്‍ ഇടപ്പെട്ട് സസ്പെന്‍ഡു ചെയ്തത്. സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയും കുട്ടികളോടും പുലര്‍ത്തുന്ന നീതികേടുമാണ് വീഡിയോയിലൂടെ അധ്യാപകന്‍ വ്യക്തമാക്കിയത്. സോഷ്യല്‍ മീഡയയില്‍ ഈ ആഴ്ച ആദ്യം വീഡിയോ വൈറലായിരുന്നു ഇതിന് പിന്നാലെയാണ് അധ്യാപകനായ ഫിയാസ ഹമ്മദിനെതിരെ നടപടിയെടുത്തത്.

വൃത്തിഹീനമായ താമസൗകര്യത്തെ കുറിച്ചും ഇടിഞ്ഞുപൊളിഞ്ഞിരിക്കുന്ന കെട്ടിടത്തില്‍ പഠിക്കാനിരിക്കുന്ന കുട്ടികളുടെ അവസ്ഥയെ കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ നാല് അധ്യാപകര്‍ മാത്രമാണുള്ളത് ഇതില്‍ഒരധ്യാപകന്‍ സ്കൂളില്‍ വരുന്നില്ല ബാക്കി മൂന്നുപേരില്‍ ഒരാള്‍ അക്കൗണ്ട്സ് വിഭാഗം കൈകാര്യം ചെയ്യുന്നു പിന്നെ ഉള്ള ആകെ രണ്ടുപേരാണ് ക്ലാസുകള്‍ എടുക്കുന്നത്. കാലങ്ങളായി അറ്റകുറ്റപണി നടത്താത്തതിനാല്‍ പഴയകെട്ടിടത്തിലെ രണ്ട് മുറികളിലായാണ് കുട്ടികളെ പഠിപ്പിക്കാനായി ഇരുത്തുന്നത്. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സ്കൂളിന്റെ അറ്റകുറ്റപണികള്‍ക്കായി ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനീതി പൊതുസമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടിയ അധ്യാപകനെ സസ്പെന്‍ഡു ചെയ്തു. 

വെള്ളിയാഴ്ച പുറത്തിറക്കിയ സസ്പെന്‍ഷന്‍ ഉത്തരവില്‍ ഡിജിറ്റല്‍ ഇന്ത്യ , സ്കൂള്‍ വിദ്യാഭ്യാസ നയങ്ങള്‍, സേവനമാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നിവയെ വിമര്‍ശിച്ചതാണ് നടപടിയ്ക്ക് കാരണമായി പറഞ്ഞിരിക്കുന്നത്. സംഭവശേഷം വിശദീകരണം ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ അധ്യാപകന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നല്‍കിയ വിശദീകരണം തൃപതികരമായിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. തുടര്‍ന്നാണ് അദ്ദേഹത്തെ സസ്പെന്‍ഡു ചെയ്തു. 

Eng­lish Summary:A teacher who crit­i­cized the gov­ern­ment in Jam­mu and Kash­mir has been suspended
You may also like this video

Exit mobile version